x
NE WS KE RA LA
Kerala

ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്
  • PublishedMay 24, 2025

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി തിയേറ്ററിൽ പൊട്ടിത്തെറി ഉണ്ടായത്. ഉടൻ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛർദ്ദിലും മറ്റും കലശലായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. ഇയാളെ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *