x
NE WS KE RA LA
Uncategorized

കോഴിക്കോട് കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം
  • PublishedFebruary 14, 2025

കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്ന് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, . വടക്കയില്‍ രാജന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം . ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടക്കുകയും . ഇതിനിടെ ഒരു ആന ഇടയുകയായിരുന്നു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു. ഉടന്‍ തന്നെ രണ്ട് ആനകളേയും പാപ്പാന്മാര്‍ എത്തി തളച്ചു.

പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *