x
NE WS KE RA LA
Uncategorized

മലപ്പുറത്ത് കിണറിൽ വീണ ആനയെ രക്ഷപ്പെടുത്തി; ഉൾവനത്തിലേക്ക് നീക്കാൻ കുങ്കിയാനകളെത്തി

മലപ്പുറത്ത് കിണറിൽ വീണ ആനയെ രക്ഷപ്പെടുത്തി; ഉൾവനത്തിലേക്ക് നീക്കാൻ കുങ്കിയാനകളെത്തി
  • PublishedJanuary 24, 2025

മലപ്പുറം: ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നെത്തിയിരിക്കുന്നത്. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരക്കെത്തിച്ചിരിക്കുന്നത്. കിണറിന്റെ ഒരു ഭാ​ഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്.

കിണറ്റിൽ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിർത്തി ഭാ​ഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു . ഇതിന് വേണ്ടിയാണ് സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ചിരിക്കുന്നത്.

ആനയെ വനത്തിനകത്തേക്ക് തുരത്തിയില്ലെങ്കിൽ വീണ്ടും തിരിച്ചെത്തി കൃഷിയിടം നശിപ്പിക്കാനിടയുണ്ട്. കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനും വേണ്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *