x
NE WS KE RA LA
Kerala

പാറശാല ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ തട്ടിയിട്ടു, ശാന്തിയെ കുടഞ്ഞ് താഴെ വീഴ്ത്തി

പാറശാല ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ തട്ടിയിട്ടു, ശാന്തിയെ കുടഞ്ഞ് താഴെ വീഴ്ത്തി
  • PublishedApril 26, 2025

തിരുവനന്തപുരം∙ പാറശാല പൊഴിയൂരില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ശീവേലിക്കിടയില്‍ ആന ഇടഞ്ഞു.രാത്രി രണ്ടരയോടെയാണ് ആനയെ തളച്ചത്. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി നാശനഷ്ടങ്ങള്‍ വരുത്തിയ ആനയെ കൂടുതല്‍ പാപ്പാന്മാര്‍ എത്തിയാണ് തളച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഒാടെ പൊഴിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായത്. ദേവസ്വം ഉടമസ്ഥതയിലുള്ള പാറശാല ക്ഷേത്രത്തിലെ ആനയായ ശിവശങ്കരന്‍ ഇടഞ്ഞത്.

ആനയ്ക്കു മുകളില്‍ തിടമ്പ് പിടിച്ചിരുന്ന ശാന്തിയെ കുടഞ്ഞ് താഴെ വീഴ്ത്തുകയും. ഇതിനു ശേഷം മുന്‍വശത്ത് നിന്നിരുന്ന പാപ്പാനെ തട്ടിയിട്ടു ചവിട്ടാന്‍ കാല്‍ ഉയര്‍ത്തിയെങ്കിലും സമീപം ഉണ്ടായിരുന്ന മറ്റൊരു പാപ്പാന്‍ വലിച്ചു മാറ്റിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര വളപ്പില്‍ ഓടി നടന്ന ആന മരങ്ങള്‍ പിഴുതെറിയുകയും ഗേറ്റും കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേല്‍ക്കൂരയും ഭാഗികമായി തകര്‍ക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജനങ്ങളെ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *