പാലക്കാട്: വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അച്ഛനും മകനും പരിക്ക് . പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ ഇന്ന് പുലർച്ചെ 5.15 നാണ് സംഭവം. ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന കിടക്കുന്ന കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Recent Posts
- കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പ് ; സംവിധായകൻ വി.എം.വിനു കോൺഗ്രസ് സ്ഥാനാർഥി
- സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു.
- ശബരിമല സ്വർണപ്പാളി കവർച്ച കേസ്; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യും
- അശ്വിൻ അസോസിയേറ്റ് അക്കൗണ്ടിംഗ് വിത്ത് ഇന്റേൺഷിപ്പ് കോഴിക്കോട് പുതിയ ബാച്ച് ആരംഭിക്കുന്നു.
- വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയ തിരുനാള്‍; നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി
Recent Comments
No comments to show.