തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ട്രെന്‍ഡ്’; വെബ്സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി അറിയാന്‍ വെബ്സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ വെബ്സൈറ്റില്‍ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനാകും. ഇന്ന്എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാന്‍ കഴിയും. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില കൃത്യമായി തന്നെ സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡുനില വാര്‍ഡ് അടിസ്ഥാനത്തില്‍ മനസ്സിലാക്കാം.