ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു
പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് സംഭവം. കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ അടക്കം രണ്ടുപേരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.