ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ച വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു

മംഗളൂരു: കഴിഞ്ഞ വർഷം ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇന്നലെ ഇടിമിന്നലേറ്റ് മരിച്ചു. തമ്മാണി അനന്ത് ഗൗഡയാണ്(65) മരിച്ചത്. അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇടിമിന്നലേറ്റ് ഗുരുതര പരിക്കോടെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തന്റെ വീട്ടിലേക്കും ഇരച്ചുകയറിയെങ്കിലും ഗൗഡ അതിസാഹസികമായാണ് അന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ എട്ടുപേർ ദേശീയ പാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചിരുന്നു