x
NE WS KE RA LA
Kerala

പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
  • PublishedMay 20, 2025

പാലക്കാട് : ഒറ്റപ്പാലത്ത് ട്രെയിനിന് മുന്നിൽ ചാടിയ വയോധികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തുകയായിരുന്ന ഗുഡ് തീവണ്ടിക്ക് മുന്നിലേക്കാണ് വയോധികൻ ചാടിയത്. ട്രാക്കിനുള്ളിൽ പെട്ട വയോധികൻ ട്രെയിൻ കടന്നു പോകുന്നത് വരെ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിൻ കടന്നു പോയശേഷം എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്നു. വയോധികന് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നു. കാൽമുട്ടിന് നിസ്സാരമായ പരിക്കേറ്റ വയോധികൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *