കോഴിക്കോട് നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. അംഗപരിമിതിയുള്ളയാളായിരുന്നു. ഇദ്ദേഹത്തിന്‍റെ വാക്കറും ഒരു കവറും പാലത്തിന്‍റെ കൈവരിയിൽ കണ്ടെത്തി. സംഭവത്തിൽ കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽ കടവിൽ നിന്ന് നല്ലാംകണ്ടിയിലേക്ക് ഇദ്ദേഹം ഓട്ടോ കയറിയത് കണ്ടവരുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .