x
NE WS KE RA LA
Kerala

ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedMay 9, 2025

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സതീഷ് (60) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പകൽ പഴവങ്ങാടി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാൾ മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്. ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജികുമാറിന്‍റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *