ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്ത് തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് മരിച്ചത്. രാവിലെ 7 മണിയോടെ കുളത്തില്‍ കുളിക്കാൻ പോയ ശിവദാസന്‍ തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു പോകുകയും. കുളക്കടവില്‍ നിന്ന് തോര്‍ത്തും സോപ്പും കണ്ടെടുത്തതോടെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിൽ കുളത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത് . പിന്നീട് മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി.