മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

തലപ്പുഴ: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തന്‍പുര കൗണ്ടന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പുരയിടത്തിലെ മരത്തില്‍ ഏണി വെച്ച് കുരുമുളക് പറിച്ചുകൊണ്ടിരിക്കെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സ തുടരവെയാണ് മരണം സംഭവിച്ചത്. കുംഭയാണ് കൗണ്ടന്റെ ഭാര്യ. മക്കൾ : ബാബു, വിജയന്‍, ഭാസ്‌കരന്‍ . സംസ്‌കാരം പിന്നീട് നടത്തും.