പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കൊല്ലം: കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള(72) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ സ്പര്‍ശിക്കുകയായിരുന്നു. കൂടാതെ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു.
ഗോപാലകൃഷ്ണന്‍ പിള്ള തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും. കുണ്ടറ കെഎസ്ഇബി ഓഫിസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു.