x
NE WS KE RA LA
Kerala

തൃശൂരിൽ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിൽ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • PublishedApril 26, 2025

തൃശൂര്‍: വാടാനപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത് പറമ്പില്‍ പ്രഭാകരനും (85), ഭാര്യ കുഞ്ഞിപെണ്ണും ആണ് മരിച്ചത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരന്‍ വീടിന്റെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് കണ്ടെത്തിയത്.

ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഇവരെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പരിചരി ച്ചിരുന്നത്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിഞ്ഞത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തില്‍ ദുരൂഹതയില്ല എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നു. കൃത്യമായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *