x
NE WS KE RA LA
Kerala

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഇ. ഐ. ബി. പരിശീലനം

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഇ. ഐ. ബി. പരിശീലനം
  • PublishedMay 10, 2025

കോഴിക്കോട് : പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ആർ.ടി. ഒ. ഓഫീസിൻ്റെ നേതൃത്വത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഇ. ഐ. ബി. ഡ്രൈവർ പരിശീലനം സംഘടിപ്പിക്കുന്നു.

മെയ് 14 നു രാവിലെ 9 മുതൽ 11.30 വരെ ആണ് പരിശീലനം. ചെലവൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയമാണ് പ്രസ്തുത പരിശീലനവേദി.

ഇ. ഐ. ബി. പരിശീലനക്ലാസ്സിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്ക് പുതിയ അധ്യയന വർഷം സ്കൂൾ വാഹനം ഓടിക്കാൻ അനുമതി ലഭിക്കുന്നതല്ല.

പരിശീലനത്തിൽ പങ്കെടുക്കാൻ വരുന്നവർ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു വരേണ്ടതാണ്. പരിശീലനം പൂർത്തിയാക്കുന്നവർ ലഭിക്കുന്ന ഇ ഐ ബി പരിശീലന സർട്ടിഫിക്കറ്റ് ധരിച്ച് വേണം പുതിയ അധ്യയന വർഷം സ്കൂൾ ബസ് ഓടിക്കേണ്ടതെന്ന് ആർ. ടി. ഒ. പി എ നസീർ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *