x
NE WS KE RA LA
Kerala

തണ്ണിമത്തന്‍ കഴിക്കൂ, പക്ഷേ ബാക്കി ഫ്രിഡ്ജില്‍ വയ്ക്കരുത്

തണ്ണിമത്തന്‍ കഴിക്കൂ, പക്ഷേ ബാക്കി ഫ്രിഡ്ജില്‍ വയ്ക്കരുത്
  • PublishedMarch 12, 2025

വേനല്‍ക്കാലത്ത് അധികമായി ആളുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തന്‍. രുചിയ്ക്കൊപ്പം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ മികച്ചതാണ്. അസിഡിറ്റി പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തണ്ണിമത്തന്‍ ജ്യൂസ് നല്ലതാണ്
വിറ്റമിനുകളായ സി, എ,പാന്തോതെനിക് ആസിഡ്,പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തനില്‍ കുറച്ച് കലോറി മാത്രമേയുള്ളൂ. അതിനാല്‍ ഇത് തടികുറയ്ക്കുന്നിനും സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് .
തണ്ണിമത്തനിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ നമ്മുടെ കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വില കുറവ് ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടില്‍ തണ്ണിമത്തന്‍ വാങ്ങിവയ്ക്കാറുണ്ട്. മുറിച്ച് ബാക്കി വന്ന തണ്ണിമത്തന്‍ എല്ലാവരും ഫ്രിഡ്ജില്‍ വയ്ക്കാറാണ് പതിവ്. എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്

പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് കൂടുതല്‍ പോഷകഗുണമുണ്ടാകും. മുറിച്ച തണ്ണിമത്തന്‍ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണ്ണിമത്തന്‍ തണുപ്പിച്ച് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്മൂത്തിയോ മില്‍ക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *