x
NE WS KE RA LA
National

ഈസ്റ്റര്‍ പ്രാര്‍ത്ഥന തടസപ്പെടുത്തി; പിന്നില്‍ വിശ്വഹിന്ദു പരിഷത്തും, ബജ്റംഗ്ദളും

ഈസ്റ്റര്‍ പ്രാര്‍ത്ഥന തടസപ്പെടുത്തി; പിന്നില്‍ വിശ്വഹിന്ദു പരിഷത്തും, ബജ്റംഗ്ദളും
  • PublishedApril 21, 2025

അഹമ്മദാബാദ്: ഗുജറാത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ജയ് ശ്രീറാം മുഴക്കി ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലാണ് ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികള്‍ മുഴക്കി സംഘം പ്രര്‍ത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്. സംഘത്തിലെ എല്ലാവരുടെയും കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. ഇവര്‍ മതപരിവര്‍ത്തനം ആരോപിക്കുകയും ആരാധന നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളില്‍ കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാര്‍ത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കാണാം.

ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ അഹമ്മദാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ പരാതി. ആരാധന തടസപ്പെടുത്തിയതിനെതിരെ വിശ്വാസികളും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *