കൊല്ലം: മദ്യപിക്കാന്‍ പണം നല്കാത്തതിന്റെ വൈരാഗ്യത്തില്‍ ഉറങ്ങി കിടന്ന മകനെ പിതാവ് മദ്യ ലഹരിയിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചു. കുറുമണ്ഡല്‍ സ്വദേശി രാജേഷാണ് മകനായ അഭിലാഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.രാജേഷിനെ പരവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.