x
NE WS KE RA LA
Kerala

മദ്യലഹരി; പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

മദ്യലഹരി; പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ
  • PublishedFebruary 27, 2025

കോന്നി: പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായിരിക്കുന്നത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവായ വ്യക്തിയാണ് മൊബെെലില്‍ പകർത്തിയത്. ബെൽറ്റ് പോലെയുള്ള വസ്തു ഉപയോ​ഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വേദന കൊണ്ട് കരയുന്നതും രാജേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *