x
NE WS KE RA LA
Kerala

ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം
  • PublishedMay 19, 2025

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം. നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർക്കുകയും. രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചതോടെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിലെത്തി. തുടർന്ന് അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *