ലഹരി ഒരു വലിയ പ്രശ്‌നമാണ്; ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്; നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം : ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു . ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമ മേഖലയാകുമ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുവെന്നും. ലഹരി ഉപയോഗവും ക്രൈം റേറ്റ് കൂടുന്നതും മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്‌നമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ലഹരി ഒരു വലിയ പ്രശ്‌നമാണ്. സ്‌കൂളുകളിലാണെങ്കിലും വീട്ടിലുമാണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരിക്കുന്നത്. കൊച്ചിയിൽ സിസിഎഫ് മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്.