x
NE WS KE RA LA
Kerala Politics

സിനിമ മേഖലയിലെ ലഹരി ഉപയോഗം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സിനിമ മേഖലയിലെ ലഹരി ഉപയോഗം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ
  • PublishedApril 18, 2025

തിരുവനന്തപുരം: നടന്‍ ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്നും. നമ്മുടെ സിനിമാ മേഖലയെ മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *