x
NE WS KE RA LA
Kerala

ഡ്രൈവിങ് ടെസ്റ്റുകൾ നീണ്ടുപോകുന്നു; ലൈസൻസ് കിട്ടാതെ അപേക്ഷകർ

ഡ്രൈവിങ് ടെസ്റ്റുകൾ നീണ്ടുപോകുന്നു; ലൈസൻസ് കിട്ടാതെ അപേക്ഷകർ
  • PublishedMay 8, 2025

ബാലുശ്ശേരി : ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫിസുകളിലായി അര ലക്ഷത്തോളം പുതിയ അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റിനു വേണ്ടി കാലങ്ങളായി കാത്തിരിക്കുന്നത്. എന്നാൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നീണ്ടുപോകുന്നത് അപേക്ഷകരെ വലയ്ക്കുകയാണ്. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാലും സമയം അനുവദിച്ചു കിട്ടുന്നില്ല. നിലവിൽ പ്രതിദിനം ഒരു എംവിഐ ടെസ്റ്റ് നടത്തുന്നത് 25 പുതിയ അപേക്ഷകർക്കും മുൻപ് പരാജയപ്പെട്ട 10 പേർക്കുമാണ്.

പുതുതായി വന്ന പേരാമ്പ്ര, നന്മണ്ട, രാമനാട്ടുകര സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ എല്ലാം നിലവിൽ ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമാണുള്ളത്. അതിനാലാണ് ഇവിടെ ടെസ്റ്റുകൾ നീളുന്നത്. ഓൺലൈനായി 25 പുതിയ അപേക്ഷകർക്ക് മാത്രമാണ് ഇപ്പോൾ സമയം ലഭിക്കുന്നത്. ലൈസൻസ് ടെസ്റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്ഥയിലാണ് അപേക്ഷകർ.അതുകൊണ്ട് തന്നെ പുതിയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ അധികമായി ഒരു എംവിഐയുടെ തസ്തിക അനുവദിക്കണമെന്ന് അപേക്ഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *