കൊച്ചി: ആലുവ എടയാറിൽ ടോറസ് ലോറി ചരിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ മുളവൂർ പേഴയ്ക്കപ്പിള്ളി നടൻ ജനവീട്ടിൽ അജു മോഹനനാണ് (38) മരിച്ചത്. ക്രഷറിൽ ലോഡ് കയറ്റുന്നതിനിടെ ആണ് അപകടം നടന്നത്. ലോഡ് കയറ്റുന്നതിനിടെ ലോറി ചരിയുകയും ഡ്രൈവർ അതിനടിയിൽ പെടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Recent Posts
- കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; 2 തമിഴ് സ്ത്രീകൾ പിടിയിൽ
- ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചു; സിഐടിയു നേതാവിനെ പുറത്താക്കി
- ഷൈൻ ടോം ചാക്കോ കേസ്; എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കും, മന്ത്രി എം ബി രാജേഷ്
- നാഷണൽ ഹെറാൾഡ് കേസ് ; യോഗം വിളിച്ച് കോൺഗ്രസ്
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Recent Comments
No comments to show.