കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി പാഞ്ഞു കയറി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ബുധൻ രാത്രി പത്തോടെ കണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.
വിജയൻ ഓടിച്ചുപോകുകയായിരുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. വിജയൻ ഇരുന്ന ഭാഗത്തേക്കാണ് മുള്ളൻ പന്നി ഓടിക്കയറിയത്. സമീപത്തുള്ളവർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ