x
NE WS KE RA LA
Kerala

ഡോ. കെ.പാറുക്കുട്ടി അമ്മ അന്തരിച്ചു

ഡോ. കെ.പാറുക്കുട്ടി അമ്മ അന്തരിച്ചു
  • PublishedMay 24, 2025

കോഴിക്കോട്: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡിഎംഒയുമായിരുന്ന ഡോ. കെ പാറുക്കുട്ടി അമ്മ അന്തരിച്ചു. മുൻ മന്ത്രിയും എൻസിപി മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന എ സി ഷൺമുഖദാസാണ് ഭർത്താവ്. ബംഗളൂരുവിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

മക്കൾ: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുർവേദ കോളജ്, ചെന്നൈ), ഷബ്‌നാദാസ് (ആയുർവേദ ഡോക്ടർ, മേത്തോട്ടുതാഴം): മരുമക്കൾ: ഡോ. ആർ വീരചോളൻ (ചെന്നൈ കോർപറേഷൻ ഹെൽത്ത് സർവീസ്), ടി. സജീവൻ (അസി. പ്രഫ. ജെഡിടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി). സംസ്കാരം നാളെ 12 മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *