ദോസ്ത് ; രജത ജൂബിലി വാർഷിക ദിനാഘോഷം മെയ് 11-ന്

കോഴിക്കോട് : ഡൗൺ സിൻഡ്രോം ഉള്ള സ്ത്രീകൾ നടത്തുന്ന കരകൗശല ഔട്ട്ലെറ്റ്, ULCCS ഫൗണ്ടേഷനുമായി സഹകരിച്ചുള്ള ഒരു പദ്ധതിയാണ് ദോസ്ത് . ദോസ്തിന്റെ രജത ജൂബിലി വാർഷിക ദിനാഘോഷവും സംസ്ഥാന ദോസ്ത് അവാർഡ് ദാനവും സംഘടിപ്പിക്കുന്നു
2025 നവംബർ 21 മുതൽ 23 വരെ കോഴിക്കോട് നടക്കുന്ന 11 DoST കേരള സംസ്ഥാന സമ്മേളനത്തിൽ സമാപിക്കും. വാർഷിക ദിനാഘോഷം മെയ് 11-ന് നടത്തും.
2017 മുതൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തിക്ക് സംസ്ഥാനതലത്തിൽ DoST അവാർഡ് നൽകി വരുന്നുണ്ട് .ഡൗൺ സിൻഡ്രോം ഉള്ള വ്യക്തികളെ ആദരിക്കുന്നതിനായി മികച്ച Self advocate നുള്ള DoST അവാർഡും നൽകും .
ഡോ. പി. ഭാനുമതിയും വടക്കൻ പറവൂരിലെ അനഘ ദിനേശനുമാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.
കൂടാതെ 2024ലെ സംസ്ഥാന സർഗാത്മക ബാലിക അവാർഡ് ജേതാവും ഡൗൺ സിൻഡ്രോം ഉള്ളതുമായ ആൻ മൂക്കൻ എന്ന കുട്ടിയെ ചടങ്ങിൽ ആദരിക്കുമെന്നും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി . എ.കെ. ശശീന്ദ്രൻ മുഖ്യാഥിതിയാകും . ഔദ്യോഗിക ചടങ്ങിന് ശേഷം അവാർഡ് ജേതാവായ അനഘ ദിനേശൻറെയും ഡൗൺ സിൻഡ്രോം ഉള്ള മറ്റുള്ളവരുടെയും കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ Dr ഷാജി തോമസ് ജോൺ ഹസ്സൻ സി, വിജയൻ പി,ജോബി ജോർജ് ശാലിനി ഷിതിൻ എന്നിവർ പങ്കെടുത്തു.