മാന്യമല്ലാത്ത വസ്ത്രം വേണ്ട ; ഓവര്‍ ടാറ്റവും വേണ്ട ; നിയമങ്ങള്‍ കടുപ്പിച്ച് വിമാനക്കമ്ബനി

വിമാനയാത്രക്കാര്‍ക്ക് നിയമങ്ങള്‍ കടുപ്പിച്ച് വിമാനകമ്ബനി. സ്പിരിറ്റ് എയര്‍ലന്‍സാണ് നിയമങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.അശ്ലീലം നിറഞ്ഞതോ, കുറ്റകരമായ സ്വഭാവമുള്ളതോ ആയ ബോഡി ആര്‍ട്ട് ചെയ്തവര്‍ക്കും ശരീരം പ്രദര്‍ശിപ്പിക്കുംവിധം വസ്ത്രധാരണം ചെയ്യുന്നവര്‍ക്കും ഇനി തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് വിമാനക്കമ്ബനി വ്യക്തമാക്കുന്നത്.
വിമാന കമ്പനി മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ ഇവയൊക്കെയാണ്
*നഗ്‌നപാദരായി എത്തുന്നവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.
*ശരീരഭാഗങ്ങള്‍ വേണ്ടത്ര മൂടാത്തവര്‍ക്കും സ്തനങ്ങളും നിതംബങ്ങളും മറ്റ് സ്വകാര്യഭാഗങ്ങളടക്കം വെളിപ്പെടുത്തുന്നതരത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കും തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ല .
*ഇതിന് പുറമേ വസ്ത്രത്തിലോ ബോഡി ആര്‍ട്ടിലോ അശ്ലീലം നിറഞ്ഞതോ കുറ്റകരമായ സ്വഭാവമുള്ളതോ ആയ പരാമര്‍ശങ്ങള്‍ ഉള്ളവര്‍ക്കോ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്രാവിലക്കുണ്ടാവും .
*ദുര്‍ഗന്ധം പേറിയെത്തുന്നതും യാത്ര നിഷേധിക്കും.
വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല… ക്രൂവിനും ഉള്‍പ്പെടുന്നതാണ് ഈ മുന്നറിയിപ്പ്. ഇതോടെ ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന തരത്തിലുള്ള ക്രോപ് ടോപ്പുകള്‍ ധരിക്കുന്നതിനും ചില ടാറ്റൂകള്‍ക്കും വിമാനത്തില്‍ വിലക്കുണ്ടാവും. എന്നാല്‍, എങ്ങനെയുള്ള ടാറ്റുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിമാന കമ്ബനി അറിയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്രോപ്പ് ടോപ്പ് ധരിച്ചു വന്ന യുവതികളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ സംഭവം വന്‍ വിവാദമാണ് സൃഷ്ടിച്ചത്. താര കെഹിദി, ആന്‍ജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. വിമാനത്തില്‍ കയറിയിരുന്ന ഉടന്‍ തന്നെ ഇവരുടെ വസത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. ആദ്യം കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്ബിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നു. പിന്നീടായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടായത്.