x
NE WS KE RA LA
Uncategorized

തെറ്റിദ്ധാരണയുണ്ടാക്കരുത്; സമസ്തയിലെ വിഭാഗീയതയില്‍ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

തെറ്റിദ്ധാരണയുണ്ടാക്കരുത്; സമസ്തയിലെ വിഭാഗീയതയില്‍ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍
  • PublishedFebruary 1, 2025

മലപ്പുറം: സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങൽ പ്രതികരിച്ചിരിക്കുന്നത്
സമസ്ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയുണ്ട്, അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും തങ്ങൾ വ്യക്തമാക്കി. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്നും . പ്രഭാഷണ വേദികൾ നല്ലകാര്യങ്ങൾ പറയാൻ വേണ്ടി ഉപയോഗിക്കണം, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കരുതെന്നും. പ്രവർത്തകർക്കും നേതാക്കൾക്കും അനുസരണ വേണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ പ്രചാരണത്തിനെതിരെയാണ് സാദിഖലി തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *