ശബരി മലയിൽ ഡോളി തൊഴിലാളികൾ സമരത്തിൽ
പത്തനംതിട്ട: പണിമുടക്കി ഡോളി തൊഴിലാളികൾ. ഡോളി സർവീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോളി തൊഴിലാളികൾ പണിമുടക്ക് സമരം സംഘടിപ്പിച്ചു . പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചു വിശദവിവരങ്ങൾ ബോധ്യപ്പെടുത്താതെ ദേവസ്വം ബോർഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികൾ വ്യക്തമാക്കി .
പമ്പ, നീലിമല, വലിയ നടപ്പന്തൽ എന്നിവിടങ്ങളിലാണു ദേവസ്വം ബോർഡ് പ്രീപെയ്ഡ് ഡോളി സർവീസ് സെന്റർ. ഇവിടെ നേരിട്ടോ ഓൺലൈനായോ പണം അടയ്ക്കാം. 80 കിലോ വരെ 4000 രൂപ, 100 കിലോ വരെ 5000 രൂപ, 100 കിലോയ്ക്ക് മേലെ 6000 രൂപ എന്നിങ്ങനെ നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഒപ്പം ഓരോ സർവീസിനും 250 രൂപ വീതം അധികമായി ദേവസ്വം ബോർഡ് ഈടാക്കും.