x
NE WS KE RA LA
Kerala Latest Updates

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
  • PublishedNovember 4, 2025

അങ്കമാലി: വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിന്‍ ജെ. ജോണ്‍സ് (38) ആണ് മരിച്ചത്.

മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം . ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണം സംഭവിച്ചു.

കെ.ജെ. ജോണ്‍സന്റെയും (റെയില്‍വേ) പരേതയായ ലിസിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ആനീസ് എബിന്‍ (വെല്‍ കെയര്‍ ആശുപത്രി, എറണാകുളം). മകന്‍: ഏദന്‍ ജോണ്‍സ്. സംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പെരുമ്പാവൂര്‍ ഓള്‍ സെയിന്റ്‌സ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *