x
NE WS KE RA LA
Politics

അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ചർച്ച 23 ന്

അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ചർച്ച 23 ന്
  • PublishedApril 21, 2025

മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടു പി വി അൻവർ കോൺ​ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച ഏപ്രിൽ 23 ന് നടക്കും .23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനത്തിൽ ധാരണയാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.

കോൺ​ഗ്രസ് നേതാക്കളുമായുള്ള ചർച്ചയിൽ മുന്നണി പ്രവേശനം സംബന്ധിച്ച് ധാരണയായില്ലെങ്കിൽ തൃണമൂൽ കോൺ​ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം . മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം തൃണമൂൽ കോൺ​ഗ്രസിൻ്റെ സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും കൈകൊള്ളുക. ഏപ്രിൽ 23ന് ശേഷം തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *