x
NE WS KE RA LA
Kerala

സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു

സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
  • PublishedApril 7, 2025

തൃശ്ശൂർ: സംവിധായകൻ ടി കെ വാസുദേവൻ (89)അന്തരിച്ചു. അന്തിക്കാട് സ്വദേശിയായ അദ്ദേഹം സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായി കൂടിയായിരുന്നു അദ്ദേഹം.

രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ സംവിധാന സഹായിയായിരുന്നു അദ്ദേഹം. പണിതീരാത്ത വീട്, കന്യാകുമാരി,രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മണി. മക്കൾ: ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം ഇന്ന് 2 മണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *