x
NE WS KE RA LA
Kerala Latest Updates

ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന: എം മുകേഷ്

ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന: എം മുകേഷ്
  • PublishedDecember 9, 2025

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പകര്‍പ്പ് വന്ന ശേഷം പ്രതികരിക്കാമെന്ന് എം എല്‍ എ മുകേഷ് . അപ്പീല്‍ പോകാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് വ്യക്തമാക്കി. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുകേഷ് പ്രതികരിച്ചത്. വികസനത്തെ കുറിച്ചാണ് ജനം പറയുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഫലം ഉണ്ടാകുമെന്നും എം മുകേഷ് പറഞ്ഞു .ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന നേതൃത്വം. താന്‍ ഒരു മെമ്പര്‍ മാത്രമെന്നും എം മുകേഷ് പറഞ്ഞു . പോലീസിലെ ക്രിമിനകള്‍ എന്ന ദിലീപിന്റെ പരാമര്‍ശത്തില്‍ അതാണല്ലോ ഇപ്പോള്‍ കണ്ടുവരുന്നത്, നോക്കാമെന്നും മുകേഷ് മറുപടി പറഞ്ഞു . വിധിയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചാല്‍ ബ ബ എന്ന് ചില മുതലാളിമാര്‍ പറയും. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും മുകേഷ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *