ഡൽഹി കലാപക്കേസ് ; നിയമമന്ത്രി കപിൽ മിശ്രക്കെതിരെ അമ്പേഷണം വേണമെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി പറഞ്ഞു. റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. വടക്കു-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിറക്കിയിരിക്കുന്നത്
2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ നിലപാട്. എന്നാൽ മൊബൈൽ ടവർ പരിശോധനയുടെ അടിസ്ഥാനത്തിൽ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്ന് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു.
കപിൽ മിശ്രക്കെതിരെ അഞ്ച് വർഷമായി കേസെടുത്തുള്ള അന്വേഷണം ഡൽഹി പൊലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തിൽ ഹർജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്.