x
NE WS KE RA LA
Kerala Latest Updates

ഡൽഹി സ്ഫോടനം ; കോഴിക്കോടും മലപ്പുറത്തും വയനാടും വ്യാപക പരിശോധന

ഡൽഹി സ്ഫോടനം ; കോഴിക്കോടും മലപ്പുറത്തും വയനാടും വ്യാപക പരിശോധന
  • PublishedNovember 11, 2025

തിരുവനന്തപുരം: ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിൽ പൊലീസ് പരിശോധന. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായി . കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായി. കോഴിക്കോടും പൊലീസിന്റെ വ്യാപക പരിശോധന നടക്കുകയാണ്. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആണ് പൊലീസ് പരിശോധന നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *