ദീപക് ആത്മഹത്യ ചെയ്ത സംഭവം; ഷിംജിതക്കായി കസ്റ്റഡി അപേക്ഷ നൽകി
കോഴിക്കോട് : ദീപക്കിൻ്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിൻ്റെ കുടുംബത്തിൻ്റെ വാദം. ഷിംജിതയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് കാര്യമായി പരിശോധിച്ചു . നിലവിലെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല.
ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും. ഇതിൽ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അൽ അമീൻ’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തി.