x
NE WS KE RA LA
Uncategorized

ചേർത്തലയിലെ വീട്ടമ്മയുടെ മരണം ; ദുരുഹത, രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തും

ചേർത്തലയിലെ വീട്ടമ്മയുടെ മരണം ; ദുരുഹത, രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തും
  • PublishedFebruary 13, 2025

ആലപ്പുഴ: ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം. മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ചേർത്തല സ്വദേശിയായ സജിയാണ് മരിച്ചത്. സംഭവത്തിൽ സജിയുടെ ഭർത്താവ് ചേർത്തല പണ്ടകശാലപ്പറമ്പിൽ സോണിയെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ സജി ഒരു മാസത്തോളം വണ്ടാനം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. എന്നാൽ ഇതിന് പിന്നാലെ അച്ഛൻ മദ്യപിച്ച് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് മകൾ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സോണിയുടെ അറസ്റ്റ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *