കാട്ടാന ആക്രമത്തിൽ മരണം : വൻ ജനരോഷം ;കോതമംഗലത്തും കുട്ടമ്പുഴയിലും ജനകീയ ഹർത്താൽ
കോതമംഗലം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും.
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.