തെരുവ് കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ ചത്ത വിഷപാമ്പ്; രൂക്ഷമായ ദുര്‍ഗന്ധവും

കഴിക്കാന്‍ വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ ചത്ത വിഷപാമ്പ്. തായ്ലന്‍ന്‍ഡിലാണ് സംഭവം. തെരുവ് കച്ചവടക്കാരനില്‍ നിന്നും യുവാവ് വാങ്ങിയ ഐസ്‌ക്രീമിനുള്ളിലാണ് വിഷ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.
മധ്യ തായ്ലന്‍ഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിലാണ് സംഭവം നടന്നത്. റെയ്ബാന്‍ നക്ലെങ്ബൂണ്‍ എന്ന യുവാവ് തെരുവ് കച്ചവടക്കാരനില്‍ നിന്നും ബ്ലാക്ക് ബീന്‍ ഐസ് ക്രീമാണ് വാങ്ങിയത്. തായ്ലന്‍ഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഐസ് ക്രീമാണിത്. എന്നാല്‍, കഴിക്കാനായി കവര്‍ തുറന്നതോടെയാണ് ഐസിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഐസ്‌ക്രീമിന് ദുര്‍ഗന്ധമുണ്ടായിരുന്നെന്നും യുവാവ് വെളിപ്പെടുത്തി.
സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വര്‍ണ്ണ മരപാമ്പാണ്. പാമ്പ് സാധാരണയായി 70130 സെന്റീമീറ്റര്‍ വരെ വളരും. പക്ഷേ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് 2040 സെന്റീമീറ്റര്‍ നീളമുള്ള പാമ്പിന്റെ കുഞ്ഞിനെയാണ്.
കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു ഡോക്ടര്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തപ്പോള്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയിരുന്നു.