ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി സാംസ്‌കാരിക കേരളം
കൊച്ചി: ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. കുട്ടിക്കാലത്തെ ഓർമ്മകൾ പേറുന്ന പാലിയം തറവാട് മണ്ണിലാണ് നിത്യ ഹരിത ഗായകന്റെ അന്ത്യ വിശ്രമം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നും നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണിൽ തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രൻ ബന്ധുക്കളോട് രഹസ്യമായി പറഞ്ഞത്. എണ്ണമറ്റ ഭാവ ഗാനങ്ങൾ ആസ്വാദകർക്ക് കൈ മാറി ഓർമകളുടെ ചിറകിലേറിയാണ് ജയചന്ദ്രന്റെ അന്ത്യ യാത്ര പാലിയത്ത് അവസാനിച്ചിരിക്കുന്നത് .