x
NE WS KE RA LA
Latest Updates Sports

പ്രതിസന്ധി ബാക്കി; സാം കറനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് ആവില്ല

പ്രതിസന്ധി ബാക്കി; സാം കറനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് ആവില്ല
  • PublishedNovember 12, 2025

ജയ്പൂര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള സഞ്ജു സാംസന്റെ കാത്തിരിപ്പ് നീളുന്നു. രവീന്ദ്ര ജഡേജയെയും സാം കറനേയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം. എന്നാല്‍ കൈമാറ്റത്തില്‍ വിദേശതാരമായ സാം കറന്‍ ഉള്‍പ്പെട്ടതോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയില്ല.

സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമാണ്. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉളളത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും സ്വന്തമാക്കാന്‍ കഴിയൂ. എന്തായാലും, ജഡേജ, സാം കറന്‍ എന്നിവരില്‍ നിന്ന് ചെന്നൈ ടീമും സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി. ബിസിസിഐ, ഇസിബി ബോര്‍ഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും. 48 മണിക്കൂറിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാകുമെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *