ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ് രംഗത്ത് . പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. എന്നാൽ , അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിക്കുകയും. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിക്കുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമുളളതിനിടെയാണ് കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചിരിക്കുന്നത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെടുകയും. കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണെന്നും . ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും. തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് അറിയിച്ചെന്നാണ് വിവരങ്ങൾ പറയുന്നത്.