x
NE WS KE RA LA
Sports

ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ടീമായ മുംബൈ വിടുന്നതിന് പിന്നില്‍ ടീം അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം

ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ടീമായ മുംബൈ വിടുന്നതിന് പിന്നില്‍ ടീം അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം
  • PublishedApril 4, 2025

ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാള്‍ ആഭ്യന്തര ടീമായ മുംബൈ വിടുന്നതിന് പിന്നില്‍ ടീം അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്. 2022-ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ രഹാനെയും ജയ്സ്വാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒരിക്കല്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ ജയ്‌സ്വാളിന്റെ ബാറ്റിങ്ങിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ മുംബൈ ടീം ക്യാപ്റ്റന്‍ രഹാനെയുടെ കിറ്റ്ബാഗ് താരം തൊഴിച്ചെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘മുംബൈ വിടുന്നത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ഇന്ന് ഞാന്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ മുംബൈയാണ്. ഈ നഗരം എന്റെ കരിയറില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഞാന്‍ എപ്പോഴും മുംബൈയോട് കടപ്പെട്ടിരിക്കുന്നു,’ എന്ന് കഴിഞ്ഞ ദിവസം മുംബൈ ടീം വിടുന്നതില്‍ പ്രതികരണവുമായി ജയ്സ്വാള്‍ രംഗത്തെത്തിയിരുന്നു.

‘ഗോവ ക്രിക്കറ്റ് എനിക്ക് പുതിയൊരു അവസരം നല്‍കുകയാണ്. ഗോവ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അവര്‍ എനിക്ക് നല്‍കി. ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഗോവയ്ക്കായി കളിക്കും. ഇത് എന്നെ തേടിയെത്തിയ ഒരു അവസരമാണ്. അത് നന്നായി ഉപയോഗിക്കാനും ഞാന്‍ ശ്രമിക്കും.’ എന്ന് ജയ്സ്വാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *