x
NE WS KE RA LA
Kerala Politics

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും
  • PublishedApril 19, 2025

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിൻ്റെ ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. സ്ഥാനാർഥിയെ സംബന്ധിച്ചും ചർച്ചകൾ നടക്കും.

കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചർച്ചകളും യോഗത്തിൽ ഉണ്ടാകും. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും.

സിപിഎം പാ‍ർട്ടി കോൺഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇപി ജയരാജൻ, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണൻ, വിഎൻ വാസവൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ, എംവി ജയരാജൻ, സജി ചെറിയാൻ, കെകെ ജയചന്ദ്രൻ, പി രാജീവ്, ടിഎം തോമസ് ഐസക്, കെഎൻ ബാലഗോപാൽ, പികെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *