x
NE WS KE RA LA
Kerala Politics

ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്; രമേശ് ചെന്നിത്തല

ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്; രമേശ് ചെന്നിത്തല
  • PublishedMarch 7, 2025

തിരുവനന്തപുരം: ട്രംപിന്‍റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരാഞ്ഞു. ലഹരിമരുന്നിന് അടിമകളാകുന്നവര്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നുവേണും . കുട്ടികള്‍ പോലും ലഹരിവാഹകരും കച്ചവടക്കാരുമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, കേരളത്തെയും സിപിഎമ്മിനെയും യാതൊരു തരത്തിലും ബാധിക്കാത്ത ആഗോളരാഷ്ട്രീയം ചര്‍ച്ച ചെയ്തു കയ്യടി വാങ്ങിയിട്ട് എന്തു കാര്യം?
ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും. പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയമാണെന്നു സമ്മതിക്കേണ്ടി വരും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *