പത്തനംതിട്ട: പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ ഒരുങ്ങി സിപിഎം. സംഭവത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി എടുത്തേക്കും. കൂടാതെ പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടാക്കി. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിന്‍റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
Recent Posts
- കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
- അഹമ്മദാബാദ് വിമാന ദുരന്തം; 110 പേർ മരണപ്പെട്ടു
- ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു.
- നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
- കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ
Recent Comments
No comments to show.