x
NE WS KE RA LA
Crime Kerala

യുവതിക്ക് അശ്ലീല സന്ദേശം അയച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് പിന്നാലെ പാർട്ടി നടപടി

യുവതിക്ക് അശ്ലീല സന്ദേശം അയച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് പിന്നാലെ പാർട്ടി നടപടി
  • PublishedDecember 4, 2024

ഇടുക്കി : യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം.യുവതിയുടെ പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പൊലീസ് ആണ് കേസെടുത്തത്.

അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ബിജു ബാബുവിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *