x
NE WS KE RA LA
Uncategorized

സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29 ന്

സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29 ന്
  • PublishedJanuary 23, 2025

കോഴിക്കോട് : സി പി ഐ എം 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയ്യതികളിൽ നടക്കും.വടകര നാരായണ നഗരത്തിൽ പ്രത്യേകം സജീകരിച്ച സ. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കുന്ന പരിപാടി സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതുപോലെ സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് വടകരയിൽ റെഡ് വളണ്ടിയർ മാർച്ചും നാരായണ നഗറിൽ പ്രത്യേകം സജ്ജീകരിച്ച സ. സീതാറാം യെച്ചുരി നഗറിൽ പൊതുസമ്മേളനവും നടക്കും. പാർടിയുടെ പി.ബി-കേന്ദ്രകമ്മറ്റി നേതാക്കൾ പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കൂടാതെ അര ലക്ഷത്തോളം പേർ സമ്മേളന റാലിയിൽ പങ്കാളികളാകും. ഒപ്പം സമ്മേളനത്തിന്റെ ഭാഗമായി വടകര ലിങ്ക് റോഡിൽ നടക്കുന്ന ചരിത്രപ്രദർശനവും പുസ്തകോത്സവവും ഏറെ ശ്രദ്ധേയമായി തീർന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *